യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടു: പിണറായി

Posted on: November 11, 2013 8:15 pm | Last updated: November 11, 2013 at 8:15 pm

pinarayi-vijayanതിരുവനന്തപുരം: യുഡിഎഫിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫ് ജനങ്ങളില്‍ നിന്ന് അകലുകയാണ്. യുഡിഎഫിനുള്ളില്‍ അന്തഛിദ്രങ്ങള്‍ ശക്തമാണ്. എല്‍ഡിഎഫ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് വരികയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഐ(എം) തെക്കന്‍ മേഖലാ ജാഥയ്ക്ക് നെടുമങ്ങാട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.