പാമോലിന്‍: വിജിലന്‍സ് കോടതി ഉടന്‍ തീരുമാനിക്കണമെന്ന് സുപ്രീം കോടതി

Posted on: November 11, 2013 5:55 pm | Last updated: November 11, 2013 at 5:55 pm

supreme courtന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ അപേക്ഷയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉടന്‍ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നത് വിജിലന്‍സ് കോടതിക്ക് തീരുമാനമെടുക്കാന്‍ തടസ്സമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ചിലര്‍ കേസില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് പി.ജെ.തോമസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആരോപിച്ചു.