ഝാര്‍ഖണ്ഡില്‍ ഖനി അപകടം: നാല് പേര്‍ മരിച്ചു

Posted on: November 11, 2013 4:20 pm | Last updated: November 12, 2013 at 12:59 pm

jarghandന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഖനി അപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ധന്‍ബാധിലെ നിര്‍സയിലാണ് ദുരന്തമുണ്ടായത്. ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയായിരുന്നു. അമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

ഫയര്‍ഫോഴ്‌സും മറ്റു സുരക്ഷാ വിഭാഗങ്ങളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 164 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.