രൂപക്ക് 60 പൈസ ഇടിഞ്ഞു: ഒരു ഡോളറിന് 63 രൂപ

Posted on: November 11, 2013 1:14 pm | Last updated: November 11, 2013 at 1:14 pm

മുംബൈ: രൂപയുടെ മൂല്യം ഒന്നര മാസത്തിലെ ഏറ്റവും ചെറിയ നിരക്കിലെത്തി. ഡോളറിനെതിരെ 60 പൈസയാണ് രൂപക്ക് ഇടിവുണ്ടായത്. ഒരു ഡോളറിന് ഇന്നത്തെ വിനിമയ നിരക്ക് 63.07 രൂപയാണ്. ഡോളറിനുള്ള ആവശ്യകത വര്‍ധിച്ചതാണ് ഇടിവിന് കാരണം. ഓഹരി വിപണിയിലെ തകര്‍ച്ചയും പ്രതിഫലിച്ചു. 62.47 രൂപയായിരുന്നു ഇന്നലത്തെ ഡോളറിന്റെ മൂല്യം.

സെന്‍സെക്‌സ് 183.74 രൂപ ഇടിഞ്ഞ് 20,482 ആയി.