മലഞ്ചരക്ക് കടയിലെ മോഷണം: അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

Posted on: November 11, 2013 12:32 pm | Last updated: November 11, 2013 at 12:32 pm

കോട്ടക്കല്‍: മലഞ്ചരക്ക് കടയില്‍ നിന്ന് കുരുമുളകടക്കമുള്ള സാധനങ്ങള്‍ കടത്തിയ കേസിലെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ മാസം 30 നാണ് കോഴിച്ചെനയിലെ കടയില്‍ നിന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിയത്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന പ്രദേശവാസിയെ നേരത്തെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇതു സംബന്ധിച്ച് തിരൂര്‍ സി ഐ. ആര്‍ റാഫി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമെന്നറിയിച്ചിട്ടുണ്ട്.