Connect with us

Malappuram

നാട്ടുകാര്‍ ചോദിക്കുന്നു; പെരുമണ്ണ തോടിന് നല്ലകാലം വരുമോ?

Published

|

Last Updated

കോട്ടക്കല്‍: ഒഴുക്കിന്റെ ഓള ശബ്ദങ്ങളില്ല, അലക്കാനും കുളിക്കാനും നാട്ടുകാരും എത്തുന്നില്ല. മാലിന്യം പേറിയും കാടുമൂടിയും നശിക്കുകയാണ് പെരുമണ്ണത്തോട്. കുറ്റിപ്പാല പുത്തൂര്‍ മുതല്‍ പാലച്ചിറമാട് വരെയുളള തോട് നാടിന്റെ ഭൂപടത്തില്‍ നിന്നും ഇല്ലതായി കൊണ്ടിരിക്കുകയാണ്. പ്രാദേശത്തുകാര്‍ കൃഷിക്കും കുളിക്കാനും വസ്ത്രമലക്കാനും ഈ തോടിനെയാണ് മുന്‍ കാലങ്ങളില്‍ ആശ്രയിച്ചിരുന്നത്. വയലിന്റെ മധ്യത്തിലൂടെ ഒഴുകുന്ന തോട് കൃഷിക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ പാടങ്ങളില്‍ കൃഷി ഇല്ലാതായതോടെ തോട് അനാഥമായി. മണ്ണ് നിറഞ്ഞതോടെ പലയിടത്തും പാടവും തോടും ഒന്നായ അവസ്ഥയാണ്. കഴിഞ്ഞ വേനല്‍ കാലത്ത് പ്രദേശത്ത് കനത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. തോട് സംരക്ഷിക്കാന്‍ നടപടി വേണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പഴക്കമേറെയാണ്. തോട് സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.