മോഡി ‘വെല്ലുവിളി’യെന്ന് ചിദംബരം

Posted on: November 11, 2013 10:08 am | Last updated: November 11, 2013 at 10:08 am

പനാജി: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ വെല്ലുവിളിയായി തന്നെ കോണ്‍ഗ്രസ് കാണുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മോഡിയെ അവഗണിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടി രംഗത്തിറക്കിയ സ്ഥാനാര്‍ഥിയാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ട്ടി ഗൗരവത്തിലെടുക്കുക തന്നെ ചെയ്യും. എന്നാല്‍ മോഡിയുടെ വാക്കുകള്‍ തീര്‍ത്തും അസ്വീകാര്യവും അസംബന്ധവുമാണെന്ന് ചിദംബരം പറഞ്ഞു.