Connect with us

National

ലോകത്തെ ശക്തനായ സിഖുകാരന്‍ മന്‍മോഹന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തനായ സിഖുകാരനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. “സിഖ് ഹന്‍ഡ്രഡ്” പ്രസിദ്ധീകരണത്തിന്റെ ആദ്യ പതിപ്പിലാണ് മന്‍മോഹന്‍ സിംഗിനെ ലോകത്തെ ഏറ്റവും ശക്തനും സ്വാധീനം ചെലുത്തുന്ന വ്യക്തിയുമായി തിരഞ്ഞെടുത്തത്. സിഖ് സമൂഹത്തിലെ ഏറ്റവും ശക്തനും സ്വാധീനവുമുള്ള വ്യക്തിയെ സംബന്ധിച്ച് നടത്തിയ ആധികാരിക റാങ്കിംഗാണിത്. ഉന്നതനായ ചിന്തകനും പണ്ഡിതനുമായി മന്‍മോഹന്‍ സിംഗിനെ പ്രസീദ്ധീകരണം വിലയിരുത്തുന്നു. കഠിനാധ്വാനിയും ജോലിയില്‍ അക്കാദമിക് സമീപനം പുലര്‍ത്തുന്ന വ്യക്തിയും അഹങ്കാരമില്ലാത്ത പെരുമാറ്റത്തിനുടമയുമായാണ് പ്രസിദ്ധീകരണം മന്‍മോഹന്‍ സിംഗിനെ പരിചയപ്പെടുത്തുന്നത്.
ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ റാങ്കിംഗില്‍ രണ്ടാമനാണ്. അമൃത്‌സറിലെ സിഖ് സമൂഹമായ ശ്രീ അകാല്‍ തക്ത് സാഹിബിന്റെ പരമോന്നത നേതാവായ ജാതെദാര്‍ സിംഗ് സാഹിബ് ജ്ഞാനി ഗൗര്‍ബച്ചന്‍ സിംഗാണ് മൂന്നാമത്. യു എസ് എ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കാര്‍ഡിന്റെ പ്രസിഡന്റും സി ഇ ഒയുമായ അജയ്പാല്‍ സിംഗ് ബംഗ എട്ടാം സ്ഥാനത്തും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ നാലാം സ്ഥാനത്താണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പത്‌നി ഗുര്‍ചരണന്‍ കൗര്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുണ്ട്. ശിരോമണി അകാലിദള്‍ പ്രസിഡന്റും പഞ്ചാബ് ഉപ മുഖ്യന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദല്‍ തൊട്ടുപിന്നിലുണ്ട്. യു കെ യിലെ ജഡ്ജിയായ മോത്ത സിംഗ് 17ഉം പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ കുഷ്‌വന്ത് സിംഗ് 22ഉം അപ്പോളോ ടയേഴ്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് കന്‍വാല്‍ 23ഉം ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് 28ഉം “പറക്കും സിംഗ്” എന്നറിയപ്പെടുന്ന ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാ സിംഗ് 71ാം സ്ഥാനത്തുമാണ്.

Latest