ലോക ചെസ്: രണ്ടാം ഗെയിമും സമനിലയില്‍ പിരിഞ്ഞു

Posted on: November 10, 2013 4:49 pm | Last updated: November 10, 2013 at 4:49 pm

anand and calson

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും തമ്മിലുള്ള രണ്ടാം ഗെയിമും സമനിലയില്‍ പിരിഞ്ഞു. 25 നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും കളി സമനിലയില്‍ അവസാനിപ്പിച്ചത്. രണ്ട് ഗെയിമുകളില്‍ നിന്നായി ഇരുവരും ഓരോ പോയിന്റ് നേടി.

ഇന്നലെ നടന്ന ആദ്യ ഗെയിമും സമനിലയിലാണ് അവസാനിച്ചത്. 16ാം നീക്കത്തിലായിരുന്നു സമനില.