മാലിന്യ നീക്കം തടസ്സപ്പെടുന്നു: മാനന്തവാടി ‘മാലിന്യവാടി’യായി മാറി

Posted on: November 10, 2013 12:57 pm | Last updated: November 10, 2013 at 12:59 pm

മാനന്തവാടി: മാലിന്യ നീക്കം തടസപ്പെട്ടേതാടു കൂടി മാനന്തവാടി മാലിന്യവാടി മാറി. മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. കോഴിക്കോട് റോഡ്, മാനന്തവാടി ഗാന്ധി പാര്‍ക്ക്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ റോഡ്, ജില്ലാ ആശുപത്രി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം റോഡിന് സമീപം കൂട്ടിയിട്ട നിലയിലാണ്. മാലിന്യ നീക്കം പുര്‍ണ്ണമായും നിലച്ചതോടെ ടൗണിലൂടെ സഞ്ചരിക്കണമെങ്കില്‍ മുക്ക് പൊത്തി നടക്കേണ്ട ഗതികേടാണ്. ചില കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യവും ചാക്കില്‍ കെട്ടിക്കിടക്കുയാണ്. മാലിന്യം തള്ളുന്നവര്‍ക്കെതതിരെ നടപടിയെടുക്കും എന്ന് പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ കൈക്കൊള്ളുന്നില്ല.
കണിയാരം- പാലാക്കുളി പാലത്തിന് സമീപം ചാക്കില്‍ക്കെട്ടിയ മാലിന്യങ്ങള്‍ രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് തള്ളുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ ഫുഡ്പാത്തില്‍ പോലും മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ചാക്കില്‍ നിന്നും റോഡിലേക്ക് പൊട്ടിയൊഴുകുന്നുമുണ്ട്. നിലവില്‍ മാലിന്യം താഴെയങ്ങാടിയിലെ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്തായിരുന്നു മാലിന്യങ്ങള്‍ തള്ളിയിരുന്നത്. എന്നാല്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് കോടതിയെ സമീപിക്കുകയും ചെയ്‌യതോടെ ഒന്നരമാസം മുമ്പ് ഹൈക്കോടതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കയിരുന്നു. മാലിന്യ നീക്കം പരിപൂര്‍ണ്ണമായും നിലച്ചിട്ടും ബദല്‍ സംവിധാനങ്ങള്‍ എര്‍പ്പെടുത്താന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങള്‍ക്കിടയിലെ ഗ്രൂപ്പ് വഴക്കും മാലിന്യ നീക്കത്തെ ബാധിച്ചിട്ടുണ്ട്. മാലിന്യ നീക്കത്തിന് ഉപാധികളൊന്നും കാണാത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണസമിതിയില്‍ തന്നെ അസ്വാരസ്വം പുകയുന്നുണ്ട്. പഞ്ചായത്ത് എത്രയുപെട്ടെന്ന് മാലിന്യ നീക്കത്തിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.