ഹെല്‍മിറ്റില്ലാത്തവര്‍ക്ക് കൊച്ചിയില്‍ ഇനി പെട്രോള്‍ ലഭിക്കില്ല

Posted on: November 10, 2013 12:01 pm | Last updated: November 11, 2013 at 7:33 am

helmetകൊച്ചി: നഗരത്തില്‍ ഇനി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല. റോഡ് സുരക്ഷാ അതോറിറ്റയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണം. കൊച്ചി നഗരത്തില്‍ 18 പമ്പുകളുമായാണ് ഇപ്പോള്‍ ധാരണയിലെത്തിയത്. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. വിജയകരമാണെങ്കില്‍ ഇത് വ്യാപിപ്പിക്കാനാണ് സാധ്യത. അടുത്തയാഴ്ച നടക്കുന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിനുശേഷം നിയന്ത്രണം നിലവില്‍ വരും.