ഖത്തറില്‍ ഐ സി എഫ് ഉംറ ബുക്കിംഗ് ആരംഭിച്ചു

Posted on: November 10, 2013 7:31 am | Last updated: November 10, 2013 at 10:32 am

ദോഹ: രാജ്യത്തെ അംഗീകൃത ഹംലകളുമായി സഹകരിച്ച് ഖത്തര്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന പുതിയ സീസണിലെ ഉംറക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ആര്‍ എസ് സി ആത്മീയസംഗമത്തില്‍ ഐ സി എഫ് നാഷണല്‍ സെക്രട്ടേറിയേറ്റ് അംഗം കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഷമീര്‍ തൃശൂരില്‍ നിന്ന് അപേക്ഷ ഫോറം സ്വീകരിച്ചു കൊണ്ടാണ് പുതിയ ട്രിപ്പിലേക്കുള്ള ബുക്കിങ്ങിന് ആരംഭം കുറിച്ചത്. ഡിസംബര്‍ ആദ്യവാരത്തില്‍ പുറപ്പെടാനിരിക്കുന്ന സംഘത്തില്‍ യാത്ര ഉദ്ദേശിക്കുന്നവര്‍ ആവശ്യമായ രേഖകളുമായി ഐ സി എഫ് ആസ്ഥാനവുമായി ബന്ധപ്പെടണമെന്ന് ഐ സി എഫ് ഉംറ വിംഗ് അധികൃതര്‍ അറിയിച്ചു. പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വവും പഠനാര്‍ഹമായ ക്ലാസ്സുകളും ഐ സി എഫ് ഉംറ സംഘത്തിന്റെ സവിശേഷതയാണ്. ചടങ്ങില്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട, അഹ്മദ് സഖാഫി, അഷ്‌റഫ് സഖാഫി മായനാട്, ഉമര്‍ കുണ്ടുതോട് സംബന്ധിച്ചു.