അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വിവര ശേഖരണം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Posted on: November 9, 2013 7:05 am | Last updated: November 9, 2013 at 8:06 am

മലപ്പുറം: ജില്ലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്ന ആയിരക്കണക്കായ തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ – ആരോഗ്യ – ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയുടെ ആദ്യഘട്ടമായുള്ള പഞ്ചായത്ത് തല യോഗങ്ങള്‍ക്ക് തുടക്കമായി.
ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍: കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പാടന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ പദ്ധതി വിശദീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന, സ്ഥിരം സമിതി അധ്യക്ഷരായ മൂസ ഹാജി, ഹഫ്‌സത്ത്, പൂക്കാട്ടില്‍ ഷരീഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരായ ഇഖ്ബാല്‍, അബ്ദുല്‍ ജബ്ബാര്‍ പ്രസംഗിച്ചു.
പ്രാരംഭ ഘട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളുടെ കൃത്യമായ കണക്കെടുക്കും. തൊഴിലാളികളെ ജോലിക്ക് കൊണ്ട് വരുന്ന ഏജന്റുമാര്‍, മേസ്തിരിമാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പാര്‍പ്പിടം നല്‍കുന്ന കെട്ടിട ഉടമകള്‍ ജോലി നല്‍കുന്ന തൊഴിലുടമകള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കും.
തുടര്‍ന്ന് ഇവരുമായി ആശയവിനിമയം നടത്തുവാന്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള തദ്ദേശീയരായ മലയാളികളെ കണ്ടെത്തും. പിന്നീട് തൊഴിലാളികളെ കുറിച്ചുള്ള സമഗ്രമായ വിവര ശേഖരണത്തിനുള്ള ഫോറം തയ്യാറാക്കി സര്‍വെ വളണ്ടിയര്‍മാര്‍ക്ക് പരീശീലനം നല്‍കും. ഇവര്‍ ഓരോ കേന്ദ്രത്തിലുമെത്തി വിശദമായ വിവര ശേഖരണം നടത്തും.
തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍, ലഹരി സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ കെണ്ടത്താനുള്ള റെയ്ഡുകള്‍, ക്രിമിനലുകളെ കെണ്ടത്താനുള്ള പരിശോധനകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തചന്റ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. പൊന്‍മള പഞ്ചായത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൗക്കത്ത്, സ്റ്റാന്‍. കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പാത്തുമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മൊയ്തീന്‍ കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഖുറൈശി പ്രസംഗിച്ചു.
കോഡൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗം വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു.