Connect with us

Malappuram

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തണം: പി കെ അബ്ദുര്‍റബ്ബ്‌

Published

|

Last Updated

മലപ്പുറം: പാരമ്പര്യേതര ഊര്‍ജ മേഘലയില്‍ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ര്‍റബ്ബ്.
ജില്ലയിലെ ഹെസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന റൂഫ് ടോപ് സോളാര്‍ പവര്‍ പ്ലാന്റിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്തിന്റെ 2012-2013 – 2013-2014 വര്‍ഷത്തെ പദ്ധതിയില്‍ 1.13 കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയാണ് റൂഫ് ടോപ് സോളാര്‍ പ്രൊജക്ട്. ഇത്രയും തുക കേന്ദ്ര വിഹിതവും പദ്ധതി നടത്തിപ്പിനായി ലഭ്യമാകും. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ഓരോ വിദ്യാലയങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ തോത് അടിസ്ഥാനമാക്കിയാണ് പാനലുകള്‍ സ്ഥാപിക്കുക. എന്നാല്‍ ആദ്യഘട്ടത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ഒരു കിലോ വാട്ടിന്റെ പാനലുകളാണ് സ്ഥാപിച്ച് നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുള്‍ ലത്തീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, കെ പി ജല്‍സീമിയ, പൊതുമരാമത്ത് സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി സുധാകരന്‍, യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ സി ശ്യാം സുന്ദര്‍, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി മുഹമ്മദ് ഹനീഫ, വി റ്റി സുബൈര്‍, പൂക്കയില്‍ കരീം, റംല പൂക്കയില്‍, ഇ കെ നസീര്‍, നജീബ് പി ഐ, പി ടി എ പ്രസിഡന്റ് ടി മുഹമ്മദ് റാഫി, പി കുഞ്ഞാലി സംസാരിച്ചു.

Latest