Connect with us

National

രാജസ്ഥാനില്‍ ഇനി പുകവലിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല

Published

|

Last Updated

ജയ്പൂര്‍: പുകവലിക്കുന്നവര്‍ക്കും ഗുഡ്ക പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കും രാജസ്ഥാനില്‍ സര്‍ക്കാര്‍ ജോലിയില്ല. ഇക്കാര്യം അറിയിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും കലക്ടര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഇതുമാത്രമല്ല സംസ്ഥാനതല പുകയില നിയന്ത്രണ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് ഉദ്യോഗാര്‍ത്ഥികളോട് ഇക്കാര്യത്തില്‍ ഉറപ്പ് എഴുതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഒക്ടോബര്‍ 4നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഗവര്‍ണര്‍, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറി, രാജസ്ഥാന്‍ ഹൈക്കോടതി എന്നിവിടങ്ങളിലേക്കും ഇതിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ ഇപ്പോള്‍ നിയമസഭാ തെരെഞ്ഞെുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ദിവസം തന്നെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചത്.

ഇത്തരത്തിലുള്ള ഒരു നീക്കം ലോകത്ത് തന്നെ ആദ്യമായിട്ടാവും എന്ന് പുകയില നിയന്ത്രണ ബോര്‍ഡിന്റെ നോഡല്‍ ഓഫീസര്‍ സുനില്‍ സിംഗ് പറഞ്ഞു.

Latest