മുഖ്യമന്ത്രിക്കെതിരെ കല്ലേറ്: സുരക്ഷാ വീഴ്ചക്കെതിരെ ഹൈക്കോടതി

Posted on: November 8, 2013 1:50 pm | Last updated: November 8, 2013 at 11:28 pm

kerala-high-courtകൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി അക്രമിക്കപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കല്ലേറ് നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സുക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഹാജറാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.