Connect with us

Kasargod

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം കാടുകയറുന്നു

Published

|

Last Updated

നീലേശ്വരം: ജില്ലയില്‍ വരുമാനത്തില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള പ്രാഥമികസൗകര്യങ്ങള്‍ വിരളം. കാടു കയറിയ പ്ലാറ്റ്‌ഫോമില്‍ പാമ്പ് തുടങ്ങിയ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതു കാരണം രാത്രിയില്‍ യാത്രക്കാര്‍ ടോര്‍ച്ചും കൊണ്ടാണ് പ്ലാറ്റ് ഫോമില്‍ വിശ്രമിക്കുന്നത്്.
പലപ്പോഴും യാത്രക്കാര്‍ പാമ്പിനെ കണ്ട്്് ഭയപ്പെട്ട്്് ഓടി പ്ലാറ്റ്‌ഫോനില്‍ വീണു പരുക്കേറ്റതായി സ്റ്റേഷന്‍ മാസ്റ്റന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്്്. രാത്രിയില്‍ പലപ്പോഴും വെളിച്ചമില്ലാത്തതും യാത്രക്കാര്‍ക്ക്്് വലിയ ഭയം ജനിപ്പിക്കുന്നു. ദൂരദിക്കുകളില്‍ പോയി മടങ്ങി വരുന്നവരെയും വിദ്യാര്‍ഥികളെയും കാത്തുനില്‍ക്കുന്നവര്‍ രാത്രിയായാല്‍ എമര്‍ജന്‍സി ലാമ്പ് ഉപയോഗിച്ചാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്്. കാടുകയറിയ പ്ലാറ്റ്്് ഫോമില്‍ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്്്.
രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഭിക്ഷക്കാരുടേയും അലഞ്ഞു തിരിയുന്നവരുടെയും അഭയകേന്ദ്രമാണ് റെയില്‍വേ സ്റ്റേഷന്‍. യാതൊരു സുരക്ഷയും ഇവിടെയില്ല. കാടു മൂടിയ റെയില്‍വേ സ്റ്റേഷന്‍ നേരെയാക്കാന്‍ പലതവണ യാത്രക്കാര്‍ പറഞ്ഞുവെങ്കിലും തുലാമഴ കഴിയട്ടെ എന്ന നിലപാടാണ് റെയില്‍വേക്കുള്ളത്.
പ്ലാറ്റ്്‌ഫോമിന്റെയും മേല്‍നടപ്പാലത്തിന്റെയും പ്രവൃത്തി നടക്കുന്നതിനാല്‍ കരിങ്കല്ലും മണലും, പഴയപ്ലാറ്റ്് ഫോം പൊളിച്ചതിന്റെ അവശിഷ്ടങ്ങളുമായി വെളിച്ചമുണ്ടെങ്കില്‍ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്ലാറ്റ്‌ഫോം ഉള്ളത്്. ആകെയുള്ള ഒഴിഞ്ഞ സ്ഥലം കാടുമൂടിക്കിടക്കുകയുമാണ്.
എത്രയും പെട്ടെന്ന്് കാടുവെട്ടി തെളിച്ചില്ലെങ്കില്‍ അപകടം നടക്കുമെന്ന് സിമന്റ്് ഗോഡൗണിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും പറയുന്നു.

Latest