കാശിയില്‍പാതി കല്‍പാത്തിയിലെ രഥോത്സവത്തിന് ഇന്ന് കൊടിയേറ്റം

Posted on: November 8, 2013 8:28 am | Last updated: November 8, 2013 at 8:28 am

പാലക്കാട്: കാശിയില്‍പാതി കല്‍പാത്തിയിലെ രഥോല്‍സവത്തിനു ഇന്ന് കൊടിയേറ്റം. കുണ്ടമ്പലം വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ രാവിലെ 10നു ധ്വജാരോഹണം ആചാരവിധികളോടെ നടത്തും.
രാത്രി 7. 30നു ഗ്രാമപ്രദക്ഷിണമുണ്ടാകും. പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തിലും പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും 9. 30നാണ് ധ്വജാരോഹണം. വൈകിട്ട് 6. 30നു നൃത്തസംഗീതോല്‍സവം ഉദ്ഘാടനവും തുടര്‍ന്ന് വിജയലക്ഷ്മി കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയുമുണ്ടാകും.
ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 9. 30നു രഥോല്‍സവത്തിനു കൊടിയേറും. 16നാണ് കല്‍പാത്തി രഥോല്‍സവത്തിന്റെ ദേവരഥസംഗമം.
രഥോല്‍സവത്തോടനുബന്ധിച്ച് വിവിധ വേദികളില്‍ നയന, ശ്രവണ മനോഹരങ്ങളായ കലാപരിപാടികള്‍ക്കും ഇന്ന് തുടക്കമാകും.