Connect with us

Malappuram

മമ്പുറം തങ്ങളുടെ തറവാട് വീട്ടില്‍ ആണ്ടുനേര്‍ച്ച 25ന് തുടങ്ങും

Published

|

Last Updated

തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മല്‍പുര അലവിയ്യാദര്‍സിന്റെ നേതൃത്വത്തില്‍ മമ്പുറം തങ്ങളുടെ ആണ്ടുനേര്‍ച്ച ഈമാസം 24, 25, 26 തീയതികളില്‍ നടക്കും.
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവിതങ്ങളുടെ അമ്മാവനായ ശൈഖ് ഫസല്‍ ജിഫ്‌രിയുടെ വീടായ തറമ്മല്‍പുരയിലാണ് മമ്പുറം തങ്ങള്‍ മലബാറിലെത്തിയ ഘടത്തില്‍ ഏറെകാലം താമസിച്ചിട്ടുള്ളത്. ചരിത്രപ്രസിദ്ധമായ ഈവീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുണ്ടൂര്‍ ഉസ്താദ് വിലക്ക് വാങ്ങി ഇവിടെ ദര്‍സ് ആരംഭിക്കുകയായിരുന്നു. ഉസ്താദിന്റെ മരുമകനായ അബ്ദുല്ലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രശസ്തമായ നിലയില്‍ ദര്‍സ് നടന്നുവരുന്നുണ്ട്.
ഈമാസം 24ന് അസര്‍ നിസ്‌കാര ശേഷം മമ്പുറംമഖാമില്‍ നടക്കുന്ന സിയാറത്തോടെ ആണ്ട്‌നേര്‍ച്ചക്ക് കൊടി ഉയര്‍ത്തും. 24, 25 തീയതികളില്‍ വൈകുന്നേരം ഏഴിന് മതപ്രഭാഷണം നടക്കും. 26ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും.
പരിപാടിയുടെ നടത്തിപ്പിന് വി പി സൈതലവി കോയതങ്ങള്‍ (ചെയ., കെ പി ഹംസമുസ്ലിയാര്‍, ഇ മുഹമ്മദലി സഖാഫി, സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ സഖാഫി(വൈസ് ചെയ.),അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം (കണ്‍.), കെ മുഹമ്മദ്കുട്ടി ഹാജി, അബ്ദുല്‍മജീദ് സൈനി(ജോ.കണ്‍.), പി എം ഇബ്‌റാഹീം കുട്ടിഹാജി(ട്രഷ.)എന്നിവരടങ്ങുന്ന വിപുലമായ സ്വഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പി അബ്ദുല്ലത്തീഫ് സഖാഫി അധ്യക്ഷതവഹിച്ചു. ഇ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. കെ പി ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍മജീദ് സൈനി, ഹമീദ് തിരൂരങ്ങാടി, എം വി അബ്ദുര്‍റഹ്മാന്‍ ഹാജി സംബന്ധിച്ചു.