ജനസമ്പര്‍ക്കം ഇന്ന് പത്തംതിട്ടയില്‍

Posted on: November 8, 2013 8:17 am | Last updated: November 8, 2013 at 11:18 pm

janasambarkam-2പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് നടക്കും. ഇത്തവണത്തെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണ് ഇന്ന് പത്തനംതിട്ടയില്‍ നടക്കുന്നത്. സുരക്ഷയ്ക്കായി 1500 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനസമ്പര്‍ക്കപരിപാടികളിലേക്ക് 4073 പരാതികളാണ് ലഭിച്ചത്. ഇതില്‍ 823 അപേക്ഷകള്‍ സ്‌ക്രീനിംഗ് കമ്മിറ്റി തീര്‍പ്പാക്കി. ജനസമ്പര്‍ക്കവേദിയില്‍ 454 അപേക്ഷകരെ മുഖ്യമന്ത്രി കാണും.

ഇതിന് പുറമെ പുതിയ പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെ കണ്ട് അപേക്ഷകള്‍ നല്‍കാന്‍ ഉച്ചയ്ക്ക ഒന്നു മുതല്‍ രണ്ട്‌വരേയും വൈകീട്ട് ആറിന് ശേഷവും പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്.