Connect with us

Editorial

സയണിസ്റ്റ് ക്രൂരതയുടെ മറ്റൊരു സാക്ഷ്യം

Published

|

Last Updated

ഇസ്‌റാഈലിന്റെ കൊടുംക്രൂരതക്കുള്ള മറ്റൊരു സാക്ഷ്യപത്രമാണ് ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന്റെ മരണ കാരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. അണുവികിരണമായ “പൊളോണിയ”മാണ് അറഫാത്തിന്റെ മരണ കാരണമെന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ലബോറട്ടറി പരിശോധനാ ഫലം തെളിയിക്കുന്നത്. ചെറിയ അളവില്‍ ശരീരത്തിലെത്തിയാല്‍ പോലും മരണത്തിന് കാരണമാകുന്ന മാരക രാസവസ്തുവായ പൊളോണിയത്തിന്റെ അമിതമായ അംശം അറഫാത്തിന്റെ ശരീരത്തില്‍ കണ്ടതായി ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനാ ഫലം വെളിപ്പെടുത്തുന്നു.
2004 നവംബര്‍ 11ന് പാരീസിലെ സൈനിക ആശുപത്രിയിലായിരുന്നു അറഫാത്തിന്റെ അന്ത്യം. ഇസ്‌റാഈലീ സൈന്യത്തിന്റെ വലയത്തില്‍ റാമല്ലയിലെ സ്വവസതിയില്‍ വീട്ടുതടങ്കലില്‍ കഴിയവെ 2004 ഒക്ടോബര്‍ 12നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. അന്ന് ഭക്ഷണം കഴിച്ച ഉടനെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. രക്തത്തിലെ അണുബാധയെ തുടര്‍ന്നുള്ള മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖയെങ്കിലും മരണം സ്വാഭാവികല്ലെന്നും ഇസ്‌റാഈലിന് ഇതില്‍ പങ്കുണ്ടെന്നും അക്കാലത്തുതന്നെ ഫലസ്തീന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു.
മരണസമയത്ത് അറഫാത്തിന്റെ വസ്ത്രത്തില്‍ “പൊളോണിയ”ത്തിന്റെ സാന്നിധ്യമു ണ്ടായിരിന്നുവെന്ന അല്‍ജസീറ ടെലിവിഷന്റെ 2012 ജൂലൈയിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ശരീരാംശങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അറഫാത്തിന്റെ ഭാര്യ സുഹ നല്‍കിയ ഹരജിയില്‍ പാരീസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2012 നവംബര്‍ 27നാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് സാമ്പിളുകള്‍ സ്വിസ് ലബോറട്ടറിക്ക് കൈമാറിയത്.
അറഫാത്തിന്റെ മരണം ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് വ്യക്തമായിരിക്കെ ഇതിന്റെ പിന്നിലെ കറുത്ത കരങ്ങളേതെന്ന് കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. ആണവ ശേഷി നേടിയ രാജ്യങ്ങള്‍ക്കോ, അതിവിദഗ്ധരായ ശാസ്ത്രജ്ഞര്‍ക്കോ മാത്രമേ പോളോണിയം ഉപയോഗിക്കാനാവൂ എന്നാണ് വിദഗ്ധപക്ഷം. സയണിസ്റ്റ് ഭീകരതക്കെതിരായും ഫലസ്തീന്‍ വിമോചനത്തിന് വേണ്ടിയും നടത്തിയ ധീരമായ പോരാട്ടവും അതിന്റെ പരിണതിയായ ഓസ്‌ലോ കരാറുമെല്ലാം അറഫാത്തിനെ ജൂത ഭരണകൂടത്തിന്റെ കണ്ണില്‍ കരടാക്കി മാറ്റിയിരുന്നു. ചുരുങ്ങിയത് അമ്പത് തവണയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടത്താന്‍ ജൂതസൈന്യവും മൊസ്സാദും ശ്രമിച്ചിട്ടുണ്ട്. 1973ല്‍ ലിബിയയുടെ ഒരു വിമാനം ഇസ്‌റാഈല്‍ വെടിവെച്ചിട്ടത് അറഫാത്ത് അതിലുണ്ടെന്ന ധാരണയിലാണ്. 2002 മുതല്‍ രണ്ട് വര്‍ഷക്കാലം ഇസ്‌റാഈല്‍ സൈന്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഘട്ടത്തില്‍ രോഗബാധിതനായപ്പോള്‍ ചികിത്സ പോലും നിഷേധിച്ച് അദ്ദേഹത്തെ കഷ്ടപ്പെടുത്തി.
ലോകത്തെ ഏറ്റവും ഭീകര വ്രംശീയ സിദ്ധാന്തമായ സയണിസത്തിന്റെ ക്രൂരതയും രക്ഷസീയതയും അറിയപ്പെട്ടതാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്ന ജൂതവേട്ടയും, പോളണ്ടിലും റഷ്യയിലും ഉരിത്തിരിഞ്ഞ ജൂതവിരോധവും മുറുകിയപ്പോള്‍ കിഴക്കന്‍ യൂ റോപ്പിലെ ജൂതന്മാര്‍ക്ക് ചേക്കേറാന്‍ ഒരിടമായി സാമ്രാജ്യത്വം ഫലസ്തീനെ തിരഞ്ഞെടുത്തത് അമേരിക്കയിലോ, ഫ്രാന്‍സിലോ അവരെ കുടിയിരുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്ത്രപൂര്‍വം ഒഴിവാക്കാനായിരുന്നു. അതിന്റെ ദുരന്തഫലമാണ് ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീനിന്റെ ഒരു ഭാഗം പകുത്തുകിട്ടിയതില്‍ പിന്നെ, മറുഭാഗവും കൂടി കൈയടക്കി , വിശാലമായ ഇസ്‌റാഈല്‍ സാമ്രാജ്യം കെട്ടിപ്പടിക്കാനുള്ള യജ്ഞത്തിലാണവര്‍. ഇതിന് വിലങ്ങായി കാണുന്ന ആരെയും നിഷ്ഠൂരമായി കൊന്നൊടുക്കിയിട്ടുണ്ട്. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ തകര്‍ക്കുന്ന ഇസ്‌റാഈല്‍ നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച റേച്ചേല്‍ എന്ന ക്രിസ്ത്രീയ വനിതയെ ജൂതസൈന്യത്തിന്റെ ബുള്‍ഡോസര്‍ ചവിട്ടിയരച്ചപ്പോള്‍ ലോകം നടുങ്ങിയെങ്കിലും സയണിസം പൊട്ടിച്ചിരിക്കുകയായിരുന്നു. ജൂതരല്ലാത്തവരെ മുഴുവന്‍ ഇല്ലാതാ ക്കുകയാണവരുടെ ആത്യന്തിക ലക്ഷ്യം. ഫലസ്തീനും അറബ് നാടുകള്‍ ഒന്നടങ്കവും അധീനപ്പെടുത്തിയാല്‍ പോലും തീരില്ല ഇസ്‌റാഈലിന്റെ അധിനിവേശ മോഹം. ഇന്ന് സര്‍വാത്മനാ സയണിസത്തെ പിന്തുണക്കുന്ന അമേരിക്കക്കും ഭാവിയില്‍ അവരുടെ ക്രൂരത അനുഭവിച്ചറിയേണ്ടിവരും. “ലോകത്തെ ജൂതരില്‍ തെണ്ണൂറ് ശതമാനത്തെയും ഞാന്‍ കൊന്നൊടുക്കി. പത്ത് ശതമാനത്തെ കൊല്ലാതെ വിടുന്നത്, ഞാനെന്തിന് അവരെ കൊന്നുവെന്ന് വരും തലമുറ മനസ്സിലാക്കാനാണെ”ന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഭൂമിയിലുളള തൊണ്ണൂര്‍ ശതമാനം ജൂതരെയും ഞാന്‍ കൊന്നൊടുക്കി. പത്ത് ശതമാനത്തെ ജീവനോടെ ഉപേക്ഷിക്കുന്നത് ഞാന്‍ എന്തിനവരെ കൊന്നുവെന്ന് വരുംതലമുറ മനസ്സിലാക്കാനാണെന്ന് അഡോള്‍ഫ് ഹിറ്റലര്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

Latest