തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

Posted on: November 7, 2013 10:04 pm | Last updated: November 8, 2013 at 11:17 pm

accident

തൃശൂര്‍: പേരമംഗലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കുണ്ട്. മരിച്ച മൂന്നുപേര്‍ മലപ്പുറം തിരൂര്‍ ബിപി അങ്ങാടി സ്വദേശികളും ഒരാള്‍ തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയുമാണ്. അമിത വേഗത്തില്‍ വന്ന രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെ പി ഹുസൈന്‍, മൂന്ന വയസ്സുള്ള ചെറുമകന്‍ സെയ്ന്‍(3), ഡ്രൈവര്‍ സുനീര്‍, തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ പ്രസീദ് എന്നിവരാണ് മരിച്ചത്.

 

അപകടത്തില്‍ മൂന്നപേര്‍ക്ക് ഗുരുതര പരിക്കുണ്ട്. കെ എല്‍ 8 ബി എ 7127, കെ എല്‍ 11 എ ഡി 2482 എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്.