എസ് എസ് എഫ് ലീഡേഴ്‌സ് മീറ്റ് ഞായറാഴ്ച

Posted on: November 7, 2013 6:53 pm | Last updated: November 7, 2013 at 7:57 pm

ssf flag...കോഴിക്കോട്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് ഞായറാഴ്ച കൊണ്ടോട്ടി ബുഖാരിയില്‍ നടക്കും. സംഘടനക്ക് കീഴില്‍ നടപ്പിലാക്കിവരുന്ന തര്‍ബിയ, സഹവാസം, സുഫ തുടങ്ങിയ ട്രൈനിംഗ് പദ്ധതികളുടെ തുടര്‍ച്ചയായാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി മീറ്റ് നടത്തുന്നത്. വിവിധ ഉപസമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതികളുടെ അവലോകനവും പരിപാടിയില്‍ വെച്ച് നടക്കും.

കാലത്ത് 10 മണിക്ക് തുടങ്ങുന്ന ചടങ്ങ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എം മുഹമ്മദ് സ്വാദിഖ്, എ എ ജഅ്ഫര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. കെ അബ്ദുല്‍ കലാം പദ്ധതി അവതരണം നടത്തും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുക്കുക.