Connect with us

Wayanad

ലീഗ് വനഭൂമി കൈയേറി: വനം വകുപ്പ് സംയുക്ത സര്‍വേ നിര്‍ത്തിവെച്ചു

Published

|

Last Updated

മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവന്ന സംയുക്തഭൂമി പരിശോധന നിര്‍ത്തിവെച്ചു. ലീഗ് പ്രവര്‍ത്തകര്‍ വനഭൂമി കൈയേറിയതുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സര്‍വെ നിര്‍ത്തിവെക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതോടെ നൂറ് കണക്കിന് കൈവശകര്‍ഷകര്‍ ദുരിതത്തിലായി.
വനം-റവന്യു വിഭാഗങ്ങളാണ് രേഖകളില്ലാതെ വര്‍ഷങ്ങളായി കൈവശംവെച്ചുവരുന്നവരുടെ ഭൂമി സംബന്ധിച്ച് സര്‍വെ നടത്തിയത്. രണ്ടാഴ്ചയായി ഈ സര്‍വെ നടന്നുവരികയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ മേപ്പാടി റെയിഞ്ച് ഓഫീസിന് സമീപത്തെ വനഭൂമി കൈയേറിയത്. പാര്‍ടി ഓഫീസ് നിര്‍മാണമെന്ന വ്യാജേനയാണ് കര്‍മല്‍പള്ളി-ചെമ്പോത്തറ റോഡരികില്‍ ഭൂമി കൈയേറ്റം. വനഭൂമിയായതുകൊണ്ടുതന്നെ ആദ്യ ദിവസം തന്നെ വനംവകുപ്പ് കൈയേറ്റം നീക്കം ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം വീണ്ടും നിര്‍മിക്കുകയും വനംവകുപ്പ് ജീവനക്കാരെ തടയുകയും ചെയ്തു. ഇതോടെ കൂടുതല്‍ കൈയേറ്റം തടയാന്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യം വന്നതോടെയാണ് സംയുക്തപരിശോധന നിര്‍ത്തിവെക്കാന്‍ റവന്യു അധികൃതരോട് വനംവകുപ്പ് ആവശ്യപ്പെട്ടത്. വനഭൂമി കൈയേറുകയും ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ട്.