Connect with us

Kozhikode

മാവൂര്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഒരു കോടിയുടെ പുതിയ കെട്ടിടം

Published

|

Last Updated

മാവൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി ആറ് ക്ലാസ്മുറികളായിരിക്കും നിര്‍മിക്കുക.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഷീബ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രമോദ് എ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ശൈലജാ ദേവി നിവേദനം സമര്‍പ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി മുനീറത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുഗതകുമാരി ടീച്ചര്‍, കെ ഗോപാലന്‍, കെ എം അപ്പുക്കുഞ്ഞന്‍, എ കെ മുഹമ്മദലി, കെ പി ചന്ദ്രന്‍, എം ധര്‍മ്മജന്‍, കെ ശശികുമാര്‍, കെ ഉസ്മാന്‍ പ്രസംഗിച്ചു.
സ്മാര്‍ട്ട് ക്യാമ്പസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി സി അബ്ദുല്‍ കരീം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം കലാ-കായിക പ്രതിഭകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി.
പി ടി എ പ്രസിഡന്റ് ടി കെ മജീദ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ മുഹമ്മദ് ബഷീര്‍ പി പി നന്ദിയും പറഞ്ഞു.