കാന്തപുരത്തിന്റെ അസം സന്ദര്‍ശനം: ചെന്നൈയില്‍ യാത്രയയപ്പ് സമ്മേളനം

Posted on: November 7, 2013 5:59 am | Last updated: November 7, 2013 at 2:37 pm

ചെന്നൈ: സുന്നി സംഘകുടുംബത്തിന്റെ നേതൃത്വത്തില്‍ അസമില്‍ നടന്നു വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 8,9 തിയ്യതികളില്‍ അവിടം സന്ദര്‍ശിക്കുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സംഘത്തിനു ചെന്നൈയില്‍ ഇന്ന് യാത്രയയപ്പ് നല്‍കും. എസ് എസ് എഫ്, എം ഒ ഐ തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ ചെന്നൈ എഗ്‌മോര്‍ സിങ്കപ്പൂര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (MOI) തമിഴ്‌നാട് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ എ മന്‍സൂര്‍ ഹാജിയുടെ അധ്യക്ഷതയില്‍ വി എം സയ്യിദ് അഹ്മദ് ബി ജി എല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ചീഫ് ഖാസി ഡോ.സയ്യിദ് സ്വലാഹുദ്ദീന്‍ അയ്യൂബി, പാര്‍ലിമെന്റ് അംഗങ്ങളായ അബ്ദുര്‍റഹ്മാന്‍, ജെ എം ഹാറൂണ്‍, തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അബ്ദുര്‍റഹ്മാന്‍ മന്‍ബൈ, അബ്ദുല്‍ ഹകീം ഇംദാദി, പ്രൊഫ. മുഹമ്മദലി, വഖ്ഫ് ബോര്‍ഡ് അംഗം മുഹമ്മദ് സിക്കന്തര്‍, അക്‌റം ഖാന്‍, നാസര്‍ മേലൈ, മുഹമ്മദ് ഏറാമല, ഹാരിസ് സഖാഫി, അശ്‌റഫ് സ്‌കൈലൈന്‍ സംബന്ധിക്കും.
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുന്നാസര്‍ ഹാജി ഓമച്ചപ്പുഴ, ഒ എം എ റഷീദ്, ഉമര്‍ ഹാജി മട്ടന്നൂര്‍, ബശീര്‍ എന്‍ജിനീയര്‍ പട്ടുവം, അബ്ദുര്‍റസാഖ് ഹാജി കാബൂറ. മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ അസം യാത്രയില്‍ കാന്തപുരത്തെ അനുഗമിക്കും.

അസം പരിപാടി ഓണ്‍ലൈന്‍ ലൈവ്

കോഴിക്കോട്: നവംബര്‍ 8,9 തിയ്യതികളില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍മുസ്‌ലിയാരടെ അസം സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുവാഹത്തി, സില്‍ച്ചര്‍, ബദര്‍പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അസം ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, എലൈറ്റ് മീറ്റ്, ബൊറാക് വാലി വിദ്യാഭ്യാസ സമ്മേളനം എന്നിവ കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ് റൂമിലും സുന്നി ഗ്ലോബല്‍ വോയിസ് ക്ലാസ് റൂമിലും ഓണ്‍ലൈനായി ലഭിക്കും.