മന്ത്രിസഭ വീഴണമെന്നത് ചിലരുടെ വ്യാമോഹം മാത്രം: മുഖ്യമന്ത്രി

Posted on: November 6, 2013 3:56 pm | Last updated: November 6, 2013 at 3:57 pm

oommen chandy press meetതിരുവനന്തപുരം: യു ഡി എഫ് മന്ത്രിസഭ വീഴണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റമുണ്ടാകുമെന്ന കോടിയേരിയുടെ പ്രസ്താവനയോട്  (Read:ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റമുണ്ടാകുമെന്ന് കൊടിയേരി) തിരിവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അധികാരമേറ്റത് മുതല്‍ കേള്‍ക്കുന്നതാണ് ഇത്. മുമ്പ് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു എം എല്‍ എ പോലും അദ്ദേഹം മാറണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. വിധി അനുകൂലമായാലും പ്രതികൂലമായാലും കോണ്‍ഗ്രസിന്റെ നയം അതുതന്നെയാകും. എന്നാല്‍ ചിലര്‍ വിധി അനുകൂലമായാല്‍ കോടതിയെ പൊക്കിപ്പിടിക്കുകയും എതിരായാല്‍ വായില്‍ തോന്നിയത് വിളിച്ചുപറയുകയും ചെയ്യുകയാണെന്നും ലാവ്‌ലിന്‍ കേസിലെ വിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.