സിറിയയിലെ ആഭ്യന്തര കലാപം; യുഎന്‍ സമാധാന ചര്‍ച്ച വൈകും

Posted on: November 6, 2013 9:51 am | Last updated: November 6, 2013 at 9:51 am

ജനീവ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ ഈ മാസം നടക്കാനിരുന്ന സമാധാന ചര്‍ച്ച വൈകും. സിറിയയിലെ യുഎന്‍ സമാധാന ദൂതന്‍ ലഖ്ദാര്‍ ബ്രാഹിമിയാണ് ഇക്കാര്യം അറിയിച്ചത്. സമാധാന ചര്‍ച്ചകള്‍ക്കായുള്ള തീയതി നിശ്ചയിക്കാന്‍ യുഎസ്, റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീയതി സംബന്ധിച്ച തീരുമാനമെടുക്കാനായില്ലെന്ന് ബ്രാഹിമി പറഞ്ഞു.