ജാമിഅത്തുല്‍ ഹിന്ദ് പ്രവേശന പരീക്ഷ 18ന്

Posted on: November 6, 2013 8:50 am | Last updated: November 6, 2013 at 8:50 am

കോഴിക്കോട്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ ബാച്ച്‌ലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് പുതിയ അഡ്മിഷനുള്ള പ്രവേശന പരീക്ഷ ഈ മാസം 18ന് നടക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ 10നകം ജാമിഅത്തുല്‍ ഹിന്ദിന്റെ മെയിന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാഫോം www.jamiathulhind.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2772844 നമ്പറില്‍ ബന്ധപ്പെടുക.