Connect with us

Kasargod

കരിന്തളം ഖനനം: ഐ എന്‍ ടി യു സി സമരം രണ്ടാം ഘട്ടത്തിലേക്ക്

Published

|

Last Updated

കരിന്തളം: തലയടുക്കത്ത്് കെ സി സി പി എല്‍ നടത്തുന്ന ഖനനത്തിനെതിരെ ഐ എന്‍ ടി യു സി നടത്തി വരുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്്് കടന്നു.
13നു കെ സി സി പി എല്‍ ഖനനപ്രദേശത്തിന്റെ പ്രവേശന കവാടത്തില്‍ ഐ എന്‍ ടി യുസി കിനാനൂര്‍ കരിന്തളം മണ്ഡലം കമിറ്റി ധര്‍ണാസമരം നടത്തും. ഖനനത്തിനു സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റ്് ഉമേശന്‍ വേളൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ലോറികള്‍ തടയും. 2007ല്‍ തുടങ്ങിയ ഖനനം നാടിനെ പ്രത്യക്ഷത്തില്‍ കൊള്ളയടിക്കുകയാണ്. സമീപപ്രദേശങ്ങളിലെ സ്വകാര്യ ഖനനത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ ഭാഗമായി ഖനനം നിര്‍ത്തിവെച്ചു സ്ഥലത്തു മണ്ണിട്ടു നികത്തി കമ്പനി വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചത്് സമരത്തിന്റെ വിജയമാണെന്ന് രണ്ടാംഘട്ട സമരം ആസൂത്രണം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗം വിലയിരുത്തി. ഉമേശന്‍ വേളൂര്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സി വി ഭാവനന്‍, സി ഒ സജി, സേവ്യര്‍ ചോയ്യങ്കോട്്, മധു പരപ്പ, എ സുധാകരന്‍ പ്രസംഗിച്ചു.