സുമംഗലക്ക് ‘വാത്സല്യ’ പുരസ്‌കാരം

Posted on: November 6, 2013 8:18 am | Last updated: November 6, 2013 at 8:18 am

കൊച്ചി: പദ്മ ബിനാനി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വാത്സല്യ പുരസ്‌കാരത്തിന് എഴുത്തുകാരി സുമംഗല അര്‍ഹയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006 മുതലാണ് പുരസ്‌കാരവിതരണം ആരംഭിച്ചത്.
ഇത്തവണത്തെ പുരസ്‌കാരത്തിനായി മലയാള ഭാഷയില്‍ നിന്നുള്ള ബാലസാഹിത്യ കൃതികളാണ് പരിഗണിച്ചത്. ഒരു ലക്ഷം രൂപയും കീര്‍ത്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് സുമംഗല.
പുരസ്‌കാര വിതരണ സ്ഥലവും സമയവും പിന്നീടറിയിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.