Connect with us

National

വേലക്കാരിയുടെ കൊല: ബി എസ് പി നേതാവിന്റെ ഭാര്യ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എം പിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എം പി ധനഞ്ജയ് സിംഗിന്റെ ഭാര്യ ജാഗ്രിതി സിംഗാണ് അറസ്റ്റിലായത്. ദിവസങ്ങളോളം വേലക്കാരി രാഖിയെ പീഡിപ്പിച്ച കേസില്‍ ഇവര്‍ കുറ്റാരോപിതയാണ്. തൊഴിലാളികള്‍ താമസിക്കുന്ന തെക്കന്‍ ഡല്‍ഹിയിലെ 175ാം നമ്പര്‍ വീട്ടില്‍ നിന്നുള്ള നിന്നുള്ള മറ്റൊരു വേലക്കാരനാണ് രാഖിയുടെ മരണത്തെ കുറിച്ച് പോലീസിന് ഫോണിലൂടെ വിവരം കൈമാറിയത്.
രാഖി കൊല്ലപ്പെട്ട കാര്യം രാംപാല്‍ എന്ന ജോലിക്കാരനാണ് അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. ജാഗ്രിതി സിംഗ് സ്ഥിരമായി രാഖിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുറെ ദിവസമായി ഇത് തുടര്‍ന്നു വരികയായിരുന്നുവെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. ചോദ്യം ചെയ്യാനായി ജാഗ്രിതി സിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹത്തില്‍ ധാരാളം മുറിവുകളുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. അതേസമയം, തന്റെ ഭാര്യക്കെതിരെയുള്ള ആരോപണം നിഷേധിച്ച് ധനഞ്ജയ് സിംഗ് എം പി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി വേലക്കാരി കുഴഞ്ഞുവീണത് സംബന്ധിച്ച് തനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഉടനെ വീട്ടിലെത്തി സംഭവം പോലീസിനെ അറിയിച്ചു. മരിച്ച വേലക്കാരി കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Latest