മലയാള സര്‍വകലാശാലക്ക് യു ജി സി അംഗീകാരം

Posted on: November 6, 2013 5:24 am | Last updated: November 5, 2013 at 11:25 pm

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലക്ക് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് സര്‍വകലാശാലയില്‍ ലഭിച്ചു. ഡിഗ്രികള്‍ കൊടുക്കാനും ഗവേഷണം ഏറ്റെടുക്കാനും സര്‍വകലാശാലക്കുള്ള നിയമപരമായ അധികാരത്തിന് യു ജി സിയുടെ ഈ അംഗീകാരത്തോടെ സാധുത കൈവന്നു. ഇതോടെ മലയാള സര്‍വകലാശാല നല്‍കുന്ന ഡിഗ്രികള്‍ക്ക് യു ജി സിയുടെ അംഗീകാരമായി. തുടര്‍ന്ന്, വികസന പരിപാടികള്‍ക്ക് യു ജി സിയുടെ ധനസഹായത്തിന് അര്‍ഹത നേടാനുള്ള നടപടികള്‍ ഏറ്റെടുക്കേണ്ടതുണ്ട്.