മുഹറം 10 സൗദിയില്‍ നവം.14 ന് : സുപ്രിം കോടതി

Posted on: November 5, 2013 9:30 pm | Last updated: November 5, 2013 at 9:30 pm

ജിദ്ദ: നവംബര്‍ 3ന് ഞായറാഴ്ച ചന്ദ്രപ്പിറ ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി. നവംബര്‍ 5 മുതലാണ് ഹിജ്‌റ വര്‍ഷം തുടങ്ങുന്നതെന്ന് സൗദി സുപ്രിം കോടതി വ്യക്തമാക്കി. അതു പ്രകാരം മുഹറം 9, 10 നോമ്പുകള്‍ നവംബര്‍ 13, 14 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ ആയിരിക്കുമെന്നും സുപ്രിംകോടതി പറഞ്ഞു.
മറ്റു ഗള്‍ഫ് നാടുകളിലും മുഹറം പത്ത് നവംബര്‍ 14 നു തന്നെയാണ്.