മംഗള്‍യാന്‍ ചൊവ്വയില്‍ എത്തുംമുമ്പ് മുഖ്യമന്ത്രിയെ താഴെയിറക്കും: കൊടിയേരി

Posted on: November 5, 2013 8:30 pm | Last updated: November 5, 2013 at 9:09 pm

kodiyeriതിരുവനന്തപുരം: ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ മംഗളയാന്‍ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ താഴെ ഇറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍.

അതേസമയം ഭരണമാറ്റം ഉണ്ടാകാത്തത് പാര്‍ട്ടി തീരുമാനിക്കാത്തതിനാലാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യാറോ അംഗം എം.എ ബോബി പറഞ്ഞു. പിണറായി വിജയനെ ജനപ്രതിനിധിയാക്കുന്നത് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.