Connect with us

Gulf

വിവര്‍ത്തന കരാര്‍ ചര്‍ച്ചക്ക് നിരവധി പ്രസാധകര്‍

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായുള്ള, പ്രസാധകരുടെയും എഴുത്തുകാരുടെയും വിവര്‍ത്തന കരാര്‍ ചര്‍ച്ചക്ക് വന്‍ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രസാധകരും എഴുത്തുകാരും എത്തി. നിരവധി ഗ്രന്ഥങ്ങളുടെ മൊഴിമാറ്റങ്ങള്‍ക്ക് ധാരണയായി. മലയാളത്തില്‍ നിന്ന് ഗള്‍ഫ് സിറാജ്, ഡി സി ബുക്‌സ്, ഒലീവ്, കോഴിക്കോട്ടെ ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ അക്കാദമി, ചിന്ത പബ്ലിക്കേഷന്‍സ് തുടങ്ങിയ പ്രസാധകര്‍ എത്തി.
ലോകപ്രശസ്ത പ്രസാധകരായ പെന്‍ഗ്വിനെ പ്രതിനിധീകരിച്ച് ലണ്ടനില്‍ നിന്ന് ഡയറക്ടര്‍ അലക്‌സ് ക്ലര്‍ക്ക്, ഇന്ത്യയിലെ നാഷനല്‍ ബുക്ക് ട്രസ്റ്റിനെ പ്രതിനിധീകരിച്ച് അസി. ഡയറക്ടര്‍ രാജീവ് ചൗധരി, പാക്കിസ്ഥാനിലെ ചില്‍ഡ്രന്‍ പബ്ലിക്കേഷന്‍സിന്റെ ഡയറക്ടര്‍ ത്വാഹിര്‍ തുടങ്ങിയവര്‍ എഴുത്തുകാരുമായും മറ്റു പ്രമുഖ പ്രസാധകരുമായും ചര്‍ച്ച നടത്തി.
ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ഫ്രാന്‍സ്, അമേരിക്ക, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസാധകര്‍ ഉണ്ടായിരുന്നു.
അറബ് ലോകത്തെ മികച്ച പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാന്‍ ഒലീവിന് താല്‍പര്യമുണ്ടെന്ന് സ്ഥാപകന്‍ ഡോ. എം കെ മുനീര്‍ പറഞ്ഞു.

Latest