ലാവ്‍ലിന്‍: നേതാക്കളുടെ പ്രതികരണങ്ങള്‍

Posted on: November 5, 2013 5:36 pm | Last updated: November 5, 2013 at 9:43 pm

oommen chandy 7തിരുവനന്തപുരം: എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിധി സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പറഞ്ഞു.

ramesh-chennithala1വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

 

kunhalikutty_kasaragodvarthaലാവ്‌ലിന്‍ കേസ് സി പി എം രാഷ്ട്രീയത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

vayalar ravibലാവ്‌ലിന്റെ പേരില്‍ പിണറായിയെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെയാണെന്നായിരുന്നു കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ പ്രതികരണം.

 

justice vr krishna iyerവിധി അംഗീകരിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസിനെപ്പറ്റി അധികം അറിയാത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിയെ ഒഴിവാക്കിക്കൊണ്ടുള്ള വിധി വി എസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. വിധിയില്‍ പിണറായിയേക്കാള്‍ സന്തോഷിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണ് പിണറായിയെ കുറ്റവിമുക്തനാക്കിയതെന്ന് ബി ജെ പി പ്രസിഡന്റ് വി മുരളീധരന്‍ പ്രതികരിച്ചു.