Connect with us

Wayanad

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ജനസാഗരം ഇരമ്പിയെത്തി; പ്രതിഷേധം അലയടിച്ചു

Published

|

Last Updated

മാനന്തവാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെട്ട് മാനന്തവാടി താലൂക്ക് ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധം അലയടിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ത്രീകളും, കുട്ടികളുമടക്കം ആയിരങ്ങളാണ് മാനന്തവാടി ആര്‍ഡിഒ ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ 10ന് തുടങ്ങിയ ഉപരോധം ഉച്ചക്ക് രണ്ട് വരെ നീണ്ടു. മാനന്തവാടി താലൂക്കിലെ പേര്യ, തൊണ്ടര്‍നാട്, തിരുനെല്ലി, തൃശ്ശിലേരി മേഖലയില്‍ നിന്നുള്ളവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്ത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കിയാല്‍ വയനാട് ജില്ലയെ പ്രതികൂലമായി ബാധിക്കും. ജില്ലയുടെ വികസനം പാടെ നിലക്കുകയും ചെയ്യും. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തടസം ഉണ്ടാകും. വിജ്ഞാനപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭൂമിയുടെ ക്രയവിക്രയം ഏറെക്കുറെ നിലക്കും. മരം മുറി, കുഴല്‍ക്കിണര്‍ നിര്‍മ്മാണം തുടങ്ങിയവക്കെല്ലാം കടുത്ത നിയന്ത്രണമുണ്ടാകും. വയനാടന്‍ റെയില്‍വേ പദ്ധതിയടെ പ്രവര്‍ത്തനവും താളം തെറ്റും. പുതിയ റോഡുകളോ, നിലവിലുള്ള റോഡുകളുടെ വ്യാപനവും തടയപ്പെടും. വയനാടിന്റെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. 33വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ജില്ല പ്രാചീനതയിലേക്ക് തള്ളപ്പെടും. കര്‍ഷകരും അവരെ ആശ്രയിക്കുന്ന കുടംബാംഗങ്ങളും പെരുവഴിയിലാകും. ഇതൊക്കെ തിരിച്ചറിഞ്ഞാണ് ആയിരങ്ങള്‍ പൊരിവെയലത്തും സമര പോരട്ടത്തില്‍ അണിനിരന്നത്. വയനാട് എം പി യുടെ നിലപാടുളിലുള്ള പ്രതിഷേധം സമരക്കാര്‍ മറച്ചുവെച്ചില്ല. ഒരു തരത്തിലും വയനാട്ടിലെ ജനങ്ങളെ ഓപ്പണ്‍ ജയിലിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ വിഭാഗത്തില്‍ പ്പെട്ടവരാണ് സമരത്തില്‍ അണിനിരന്നത്.
ഉപരോധ സമരം ഫാ. തോമസ് ചാപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പടയന്‍ അബ്ദുല്ല അധ്യക്ഷനായി. കെ വി മോഹനന്‍, ബള്‍ക്കീസ് ഉസ്മാന്‍, എ എന്‍ പ്രഭാകരന്‍, ഒ ആര്‍ കേളു, ലിസി ജോസ്, ഇജെ ബാബു, കൈപ്പാണി ഇബ്രാഹിം, ഇ സി ജോസ,് മുഹമ്മദ് സലിം, പി വി ബാലകൃഷ്ണന്‍, ലക്ഷമണന്‍, എക്കണ്ടി മൊയ്തു, ഹമീദലി, എ എം നിഷാന്ത്, ഹരിദാസ്, മൊയ്തു, കെ ഉസ്മാന്‍, ഫാ. സണ്ണി, സജി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പി വി സഹദേവന്‍ സ്വാഗതവും ബാബു ഷജില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Latest