ഇന്ത്യന്‍ വംശജന്‍ ന്യൂസിലാന്റില്‍ മര്‍ദനമേറ്റ് മരിച്ചു

Posted on: November 4, 2013 11:56 am | Last updated: November 4, 2013 at 12:09 pm

aukland

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ വംശജന്‍ ന്യൂസിലാന്റില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. തരുണ്‍ അസ്താനയാണ് (25) മര്‍ദനമേറ്റ് മരണപ്പെട്ടത്. ഓക്ലന്റിലെ ഒരു പെട്ടിക്കടയുടെ മുമ്പില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെപ്പറ്റിയുണ്ടായ വര്‍ത്തമാനം തര്‍ക്കത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് അസ്താനക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരനായ ഗ്രെന്‍വിലെ മക്ഫര്‍ലാന്റ് ആണ് അസ്താനയെ മര്‍ദ്ദിച്ചത്. തലക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പ്രൈമറി സ്‌കൂള്‍ അധ്യാപകനാവാനുള്ള പരിശീലനത്തിലായിരുന്നു അസ്താന.