കളത്തൂര്‍ മഖാം ഉറൂസ് ഏപ്രിലില്‍

Posted on: November 3, 2013 11:32 pm | Last updated: November 3, 2013 at 11:32 pm

കളത്തൂര്‍: കളത്തൂര്‍ ജാറം മഖാം ഉറൂസ് 2014 ഏപ്രില്‍ 20ന് നടത്താന്‍ കുമ്പോല്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഉറൂസിനോടനുബന്ധിച്ച് ഏപ്രില്‍ 10 മുതല്‍ 10 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ സംഗമവും ദിക്ര്‍, സ്വലാത്ത്, ദുആ മജ്‌ലിസ് തുടങ്ങിയ പരിപാടികളും നടക്കും. വിവിധ സംഗമങ്ങള്‍ക്ക് പ്രമുഖ സയ്യിദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കും. യോഗത്തില്‍ ഒ കെ അബ്ദുറഹ്മാന്‍ ഹാജി, അബ്ദുറഹ്മാന്‍ മടപ്പാടി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്ല മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, മുസ്തഫ ഖത്തര്‍, കെ എം കളത്തൂര്‍, ജീലാനി ഹാജി, മുഹമ്മദ് കളത്തൂര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍: അബ്ബാസ് കളത്തൂര്‍ (ചെയര്‍.), യൂസുഫ് മുക്രി, മോണു കളത്തൂര്‍, സിദ്ദീഖ് ഡ്രൈവര്‍ (വൈസ് ചെയര്‍.), റസാഖ് കളത്തൂര്‍ (ജന.കണ്‍.), മൊയ്തീന്‍, ആസിഫ്, ശബീര്‍ (ജോ.കണ്‍.), അബ്ദുര്‍റഹ്മാന്‍ മദീന മഖ്ദൂം (ട്രഷറര്‍).