ഐ സി സി ഏകദിന റാങ്കിങില്‍ വിരാട് കോഹ്‌ലി ഒന്നാമത്

Posted on: November 3, 2013 8:26 pm | Last updated: November 3, 2013 at 8:26 pm

virat-kohli-

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തി. ധോണിക്കും സച്ചിനും ശേഷം ഈ സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി.

ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും ആസ്‌ത്രേലിയന്‍ നായകന്‍ ജോര്‍ജ് ബെയ്‌ലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ശിഖര്‍ ധവാന്‍ പതിനൊന്നാം സ്ഥാനത്തും രോഹിത് ശര്‍മ പതിനഞ്ചാം സ്ഥാനത്തുമാണ്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര നാലും ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണ്.

പാകിസ്ഥാന്റെ സപിന്നര്‍ സഈദ് അജ്മലാണ് ഒന്നാം സ്ഥാനത്തുള്ള ബൗളര്‍. വെസ്റ്റിന്റീസിന്റെ സുനില്‍ നരേന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജദേജ മൂന്നാം സ്ഥാനത്താണ്.

ടീം റാങ്കിങില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും.