വടക്ക് പടിഞ്ഞാറന്‍ സഊദിയില്‍ കനത്ത മഴ, ആലിപ്പഴ വര്‍ഷം

Posted on: November 3, 2013 5:37 pm | Last updated: November 3, 2013 at 5:37 pm
SAUDI RAIN
കനത്ത മഴ പെയ്തപ്പോള്‍ പുഴപോലെ ഒഴുകുന്ന നിരത്ത്്. ഹായിലില്‍ നിന്നുള്ള ദൃശ്യം

ജിദ്ദ: സഊദിയുടെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ സാമാന്യം നല്ല മഴയും ആലിപ്പഴ വര്‍ഷവും. കഴിഞ്ഞ ദിവസങ്ങളില്‍ ഹായില്‍ ഭാഗത്തുണ്ടായ കനത്ത മഴയ്ക്കു ശേഷം നിരത്തുകള്‍ പുഴ പോലെയായി മാറി. റോഡുകളിലും നിരത്തുകളിലും വെള്ളം കയറിയ നിലയിലാണ്. സിവില്‍ ഡിഫന്‍സ് സേനയെത്തിയാണ് പലരേയും മഴവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ തബൂക്ക്, മദീന മേഖലകളില്‍ കനത്ത തോതില്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.