ആര്‍ എസ് സി റിയാദില്‍ ‘പള്ളിക്കൂടങ്ങള്‍’ സംഘടിപ്പിച്ചു

Posted on: November 2, 2013 11:47 pm | Last updated: November 2, 2013 at 11:47 pm
RSC_RYD_008_13 Press_Release13
ആര്‍ എസ് സി റിയാദില്‍ സംഘടിപ്പിച്ച പള്ളിക്കൂടം നജീം കൊച്ചുകലുങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍കേരളപ്പിറവി ദിനത്തില്‍ റിയാദിന്റെ വിവിധ കേന്ദ്രങ്ങളില്‍ മലയാള ഭാഷയും അക്ഷരങ്ങളും പരിചയപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും’പള്ളിക്കൂടങ്ങള്‍’ എന്ന പേരില്‍ ബഹുജന പഠന സംഗമങ്ങള്‍സംഘടിപ്പിച്ചു. ശ്രേഷ്ഠം മലയാളം എന്ന സന്ദേശത്തില്‍ ഗള്‍ഫിലുടനീളം ആര്‍ എസ് സി ആചരിക്കുന്ന മാതൃഭാഷാ പഠനകാലത്തിന്റെ തുടക്കമായാണ് പള്ളിക്കൂടങ്ങള്‍ സംഘടിപ്പിച്ചത്. ബത്ത യൂണിറ്റില്‍ നടന്ന മാതൃകാ പള്ളിക്കൂടം ഇന്ത്യന്‍ മീഡിയാ ഫോറം റിയാദ് ജ.സെക്രട്ടറി നജീം കൊച്ചുകലുങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ വടകര ക്ലാസ്സെടുത്തു.