മാധ്യമങ്ങള്‍ക്ക് വിലക്ക്; അസാറാമിന്റെ അപേക്ഷ വീണ്ടും തള്ളി

Posted on: November 2, 2013 6:00 am | Last updated: November 2, 2013 at 9:06 am

ന്യൂഡല്‍ഹി: തനിക്കെതിരായ ലൈംഗിക ആരോപണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അസാറാം ബാപ്പുവിന്റ അപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി. രണ്ട് ടെലിവിഷന്‍ ചാനലുകള്‍ തന്നെ രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുളയെപ്പോലെയാണ് ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നത് പോലീസില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ ആണെന്നും അതിനാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പി സദാശിവം നേതൃത്വം നല്‍കിയ ബഞ്ച് ചൂണ്ടിക്കാട്ടി. ആശ്രമത്തിലെ അന്തേവാസികളോ അന്വേഷണ ഉദ്യോഗസ്ഥരോ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് എങ്ങനെയാണ് തടയാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു.