Connect with us

Kannur

കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഇന്ന് തുടങ്ങും

Published

|

Last Updated

തൃക്കരിപ്പൂര്‍:അല്‍ മുജമ്മഉല്‍ ഇസ്‌ലാമി സ്ഥാപകനും പ്രമുഖ പണ്ഡിതനുമായിരുന്ന സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഒന്നാം അനുസ്മരണ സമ്മേളനത്തിന് ഇന്ന് തൃക്കരിപ്പുര്‍ സി ഉസ്താദ് നഗറില്‍ തുടങ്ങും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഉച്ചക്ക് 2.30ന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ബീരിച്ചേരി മഖാം സിയാറത്തോടെ തുടക്കമാവും. തുടര്‍ന്ന് പരിസരത്തുള്ള വിവിധ മഖ്ബറകളില്‍ സിയാറത്ത് നടക്കും. നാല് മണിക്ക് നടക്കുന്ന സി ഉസ്താദിന്റെ ഖബ്ര്‍ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. 4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ എം ടി പി അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും.
സി ഉസ്താദിന്റെ അടുത്ത ബന്ധുക്കളാല്‍ നിര്‍മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ മാട്ടൂല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്മരിണിക സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അജ്മാന്‍ കെ എം ഇബ്‌റാഹീം ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്യും. ഓപണ്‍ ഓഡിറ്റോയം ഉദ്ഘാടന സപ്ലിമെന്റ് വേദിയില്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് വി പി എ തങ്ങള്‍ ആട്ടീരി മതപ്രഭാഷണം നടത്തും.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന സ്റ്റുഡന്റ്‌സ് മീറ്റ് അബ്ദുല്‍ മജീദ് ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ സിദ്ദീഖ് സിദ്ദീഖി ഉദ്ഘാടനം ചെയ്യും. 2 മണിക്ക് അലുംനി മീറ്റ് സയ്യിദ് ഫസല്‍ അല്‍ ഹൈദ്രൂസിയുടെ അധ്യക്ഷതയില്‍ ബി എം അഹ്മദ് ഫൈസി ബേക്കല്‍ ഉദ്ഘാടനം ചെയ്യും. 6.30ന് മതപ്രഭാഷണം നടക്കും
ഈമാസം നാലിനു രാവിലെ 10 മണിക്ക് മുഅല്ലിം മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ പി കെ അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് നടക്കുന്ന പ്രാസ്ഥാനിക സംഗമം എ ബി അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്യും. 3.30ന് നടക്കുന്ന പ്രവാസി മീറ്റ് മാട്ടൂല്‍ സയ്യിദ് ശംസുദ്ദീന്‍ ബാഅലവിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം ഉദ്ഘാടനം ചെയ്യും. 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. നൂറുല്‍ ഉലമ എം എ ഉസ്താദ് അധ്യക്ഷത വഹിക്കും.
കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ദര്‍സീ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് മുജമ്മഅ് കേന്ദ്ര കമ്മിറ്റി നല്‍കുന്ന സി ഉസ്താദ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് സമ്മാനിക്കും. എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, വി പി എം ഫൈസി വില്ല്യാപ്പള്ളി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ ബി സുലൈമാന്‍ മാസ്റ്റര്‍, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജലീല്‍ സഖാഫി, എം ജാബിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. മുജമ്മഅ് ദഅ്‌വ കോളജ് നടത്തിയ പ്രബന്ധ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.

Latest