ദുബായില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു

Posted on: October 31, 2013 4:22 pm | Last updated: October 31, 2013 at 4:22 pm

murderദുബൈ: ഭര്‍ത്താവിന്റെ കുത്തേറ്റ് ദുബൈയില്‍ മലയാളി യുവതി മരിച്ചു. ആലപ്പുഴ സ്വദേശിനി സോണിയ(35)യാണ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് സംശയിക്കുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് നാട്ടില്‍ കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്. ഇരുവരും വെവ്വേറെയായിരുന്നു താമസം.

സോണിയ മരിച്ചെന്ന് ഉറപ്പുവരുത്തിയ പ്രതി സ്വയം പിന്നീട് സ്വയം കുത്തിപ്പരുക്കേല്‍പിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ രണ്ടു മക്കള്‍ നാട്ടിലാണ്.