Connect with us

Malappuram

‘നേരറിവിന്റെ വിപ്ലവ സഞ്ചാരം’ നാളെ അലിഗഢ് ഓഫ് ക്യാമ്പസില്‍

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് വിപ്ലവ സഞ്ചാരം നാളെ സമാപിക്കും. ജില്ലയിലെ 39 കാമ്പസുകളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് പെരിന്തല്‍മണ്ണ അലിഗഢ് ഓഫ് കാമ്പസില്‍ എത്തുന്നത്. നവംബര്‍ 2ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കപ്പെട്ടത് ഇന്ന് ഹികമിയ്യ പത്തിരിയാല്‍, എം ഇ എസ് പൊന്നാനി, എച്ച് എം കോളജ് മഞ്ചേരി, സ്‌കോളര്‍ കോളജ് എടപ്പാള്‍, എന്‍ എസ് എസ് കോളജ് മഞ്ചേരി, ഐഡിയല്‍ കടകശ്ശേരി കാമ്പസുകളില്‍ യാത്ര എത്തും. ഇന്നലെ നടന്ന സ്വീകരണങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, വി പി എം ബഷീര്‍ പറവന്നൂര്‍, പി കെ മുഹമ്മദ് ശാഫി, എ ശിഹാബുദ്ധീന്‍ സഖാഫി,സി കെ എം ഫാറൂഖ് പ്രസംഗിച്ചു.

Latest