Connect with us

National

നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യത്തിന്റെ പിന്തുണ: ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനവും നുഴഞ്ഞുകയറ്റവും ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിനോ കുറക്കുന്നതിനോ ശ്രമിക്കുന്നതിന് പകരം ഇപ്പോഴും ഇത്തരം ശ്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകകയാണ്. അതായത് അതിര്‍ത്തിയില്‍ ഇതിന് പിന്തുണ ലഭിക്കുന്നുവെന്നര്‍ഥം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അറിവോ പിന്തുണയോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നത് തനിക്കുറപ്പാണെന്നും ഇക്കാര്യത്തില്‍ അതീവ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇരു ഭാഗത്തെയും സൈന്യങ്ങള്‍ കാവല്‍ നില്‍ക്കുമ്പോള്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ നടക്കുന്നത് പാക്കിസ്ഥാന്റെ അറിവോടു കൂടി തന്നെയാണ്. ഇവരുടെ പിന്തുണയില്ലാതെ എങ്ങനെ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുമെന്നും ആന്റണി ചോദിച്ചു. ഇത്തരം ചോദ്യങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഒരു ഭാഗത്ത് പാക്കിസ്ഥാനുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ തീവ്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ പാക് നുഴഞ്ഞുകയറ്റം തുടരുന്നതിനിടെ സൗഹൃദ ചര്‍ച്ചകള്‍ എങ്ങനെ സാധ്യമാകുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----