കാന്തപുരം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Posted on: October 29, 2013 7:45 pm | Last updated: October 29, 2013 at 7:45 pm

kanthapuram meet cmതിരുവനന്തപുരം: കണ്ണൂരില്‍ അക്രമത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെത്തിയാണ് കാന്തപുരം മുഖ്യമന്ത്രിയെ കണ്ടത്.
സംഭവത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ചും മുഖ്യമന്ത്രിയുമായി കാന്തപുരം സംസാരിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, മര്‍ക്കസ് സെക്രട്ടറി കെ കെ അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, എസ് വൈ എസ് സംസ്ഥാനസെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മര്‍ക്കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ഹക്കീം അസ്ഹരി, എസ് വൈ എസ് സൗത്ത്‌സോണ്‍ ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി എന്നിവരും കാന്തപുരത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു.

 

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്