Connect with us

Kerala

ഡീസലിനും മണ്ണെണ്ണക്കും വില കൂട്ടാന്‍ കിരീത് പരേഖ് കമ്മിറ്റി ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: ഡീസല്‍, മണ്ണെണ്ണ, പാചക വാതകം എന്നിവക്ക് വില കൂട്ടാന്‍ ശിപാര്‍ശ ചെയ്യുന്ന കിരീത് പരേഖ് കമ്മിറ്റി രണ്ട് ദിവസത്തിനകം കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കും. പാചക വാതകത്തിന് സിലിണ്ടറിന് 250 രൂപ കൂട്ടാനും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി കുറക്കാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.

ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപയും മണ്ണെണ്ണ ലിറ്ററിന് നാല് രൂപയും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഡീസല്‍ ലിറ്ററിന് 10 രൂപ നഷ്ടത്തിലാണ് ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നതെന്നും നഷ്ടത്തിന്റെ തോത് കുറക്കലാണ് വിലക്കയറ്റിത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്നതിനാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

Latest